---
title: "ചെണ്ട് മല്ലിക പൂകൃഷി വിളവെടുപ്പ് നടത്തി"
english_title: "Chand Mallika Floriculture has done the harvesting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65871/chand-mallika-floriculture-has-done-the-harvesting"
published_at: "2022-09-02T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311ead474856_PicsArt_09-02-05.05.39.jpg"
keywords: []
---

# ചെണ്ട് മല്ലിക പൂകൃഷി വിളവെടുപ്പ് നടത്തി

> **Lead Summary:**  ജില്ലാ പഞ്ചായത്ത് വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കുമായി ഏർപ്പെടുത്തിയ ചെണ്ട് മല്ലിക പൂകൃഷി പദ്ധതിയുടെ ഭാഗമായി ചിറ്റാരിപ്പറമ്പ് കോയ്യാറ്റിലെ ടി. സനീഷ് സ്വന്തം പറമ്പിൽ കൃഷി ചെയ്ത ചെണ്ട്മല്ലിക പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി.

## Article Content

 ജില്ലാ പഞ്ചായത്ത് വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കുമായി ഏർപ്പെടുത്തിയ ചെണ്ട് മല്ലിക പൂകൃഷി പദ്ധതിയുടെ ഭാഗമായി ചിറ്റാരിപ്പറമ്പ് കോയ്യാറ്റിലെ ടി. സനീഷ് സ്വന്തം പറമ്പിൽ കൃഷി ചെയ്ത ചെണ്ട്മല്ലിക പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസി.വി.ബാലൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.ഷീബ അദ്ധ്യക്ഷയായി. വാർഡ് കൺവീനർ പി.കെ.പ്രകാശൻ, പാരാലീഗൽ വോളണ്ടിയർ വാഴയിൽ ഭാസ്ക്കരൻ, പൊന്നൻ ചന്ദ്രാനന്ദൻ, സി.രജിത എന്നിവർ സംസാരിച്ചു. കണ്ണൂർ സെട്രൽ ജയിൽ ജീവനക്കാരനായ സനീഷ് ജോലിത്തിരക്കിൽ കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് മല്ലിക കൃഷി പരിപാലിച്ച് വിജയത്തിലെത്തിച്ചത്. ഓണക്കാലമായതിനാൽപൂക്കൾക്ക് നല്ല ഡിമാൻറും ഓർഡറും ഉണ്ടെന്ന് സനീഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65871/chand-mallika-floriculture-has-done-the-harvesting)