---
title: "നൂപരങ്ങളുടെ രുദ്രതാളം: പുസ്തകം പ്രകാശനം ചെയ്തു"
english_title: "Rudrathalam of Nuparas: Book Released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65874/rudrathalam-of-nuparas-book-released"
published_at: "2022-09-02T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311ef11e90c2_Picsart_22-09-02_17-15-42-476.jpg"
keywords: []
---

# നൂപരങ്ങളുടെ രുദ്രതാളം: പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** മാങ്ങാട്ടിടം സ്വദേശിനി സന ശിവൈത് സ്വർണ്ണ എഴുതിയ നൂപരങ്ങളുടെ രുദ്രതാളം എന്ന പുസ്തകം പ്രകാശനം ചെയ്തു . മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജ് അസി.പ്രഫസർ ഡോ: സുമിതാനായർ പ്രകാശന കർമ്മം നിർവ്വഹിച്ചു. കൂത്തുപറമ്പ് വൺ അപ് ലേണിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.

## Article Content

മാങ്ങാട്ടിടം സ്വദേശിനി സന ശിവൈത് സ്വർണ്ണ എഴുതിയ നൂപരങ്ങളുടെ രുദ്രതാളം എന്ന പുസ്തകം പ്രകാശനം ചെയ്തു . മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജ് അസി.പ്രഫസർ ഡോ: സുമിതാനായർ പ്രകാശന കർമ്മം നിർവ്വഹിച്ചു. കൂത്തുപറമ്പ് വൺ അപ് ലേണിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.

കഥാകൃത്ത് എം.ലക്ഷ്മണൻ മാസ്റ്റർ, വൺ അപ് ലേണിംഗ് സെന്റർ എംഡി വി.കെ. മനോജ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. നൂപുര ധ്വനികളിലൂടെ, ഇനിയും ജനിച്ചിടാം തുടങ്ങിയ മലയാള കവിതാ സമാഹാരങ്ങളും , ഏതാനും ഇംഗ്ലീഷ് കവിതാ സമാഹാരങ്ങളും സന ശിവൈത് സ്വർണ്ണയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65874/rudrathalam-of-nuparas-book-released)