---
title: "കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ഓണാഘോഷം നടത്തി "
english_title: "Kappadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65880/kappadu"
published_at: "2022-09-02T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311fd24aac55_PicsArt_09-02-06.04.08.jpg"
keywords: []
---

# കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ഓണാഘോഷം നടത്തി 

> **Lead Summary:** രണ്ടു വർഷത്തെ കോവിഡ് മഹാമാരിയുടെ ഇടവേളക്കുശേഷം നടത്തിയ ഓണാഘോഷം കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ കുരുന്നുകൾക്ക് ആനന്ദത്തിന് നിമിഷങ്ങളാണ് സമ്മാനിച്ചത്. പൂക്കള മത്സരവും ഓണക്കളികൾക്കുമൊപ്പം പിടിഎ യുടെ നേതൃത്വത്തിൽ നടത്തിയ വിഭവ സമൃദ്ധമായ ഓണ സദ്യയും പായസവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

## Article Content

രണ്ടു വർഷത്തെ കോവിഡ് മഹാമാരിയുടെ ഇടവേളക്കുശേഷം നടത്തിയ ഓണാഘോഷം കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ കുരുന്നുകൾക്ക് ആനന്ദത്തിന് നിമിഷങ്ങളാണ് സമ്മാനിച്ചത്. പൂക്കള മത്സരവും ഓണക്കളികൾക്കുമൊപ്പം പിടിഎ യുടെ നേതൃത്വത്തിൽ നടത്തിയ വിഭവ സമൃദ്ധമായ ഓണ സദ്യയും പായസവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

മലയാളി മങ്കമാർകൊപ്പം മാവേലിയും വേഷമിട്ടെ ത്തിയത് കുട്ടികളിൽ കൗതുകമുണർത്തി. ഓണാഘോഷ പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് ജാൻസി തോമസ്, പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, ആശ രാജേഷ്, ജയ്സൺ പി. എ, ജെയിംസ് കെ.ജി, ലില്ലി കെ. ടി, ബിന്ദു എന്നിവർക്കൊപ്പം മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും, രക്ഷിതാക്കളും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65880/kappadu)