---
title: "ബാങ്ക് സംയുക്ത സമരസമിതി മനുഷ്യച്ചങ്ങല തീർത്തു"
english_title: "The human chain of the Bank Joint Strike Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6594/The-human-chain-of-the-Bank-Joint-Strike-Committee"
published_at: "2021-10-22T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617283cb60040_PicsArt_10-22-02.49.38.jpg"
keywords: []
---

# ബാങ്ക് സംയുക്ത സമരസമിതി മനുഷ്യച്ചങ്ങല തീർത്തു

> **Lead Summary:** കണ്ണുർ:കാത്തലിക്ക് സിറിയൻ ബാങ്ക് ജീവനക്കാരുടെ സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിൻ്റെ മുന്നാം ദിവസമായ ഇന്ന് സമരക്കാർ കണ്ണുർ പ്ളാസയിലുള്ള സി.എസ്ബി ബാങ്കിനു മുൻപിൽ പ്രതിഷേധ മനുഷ്യചങ്ങല തീർത്തു.

## Article Content

കണ്ണുർ:കാത്തലിക്ക് സിറിയൻ ബാങ്ക് ജീവനക്കാരുടെ സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിൻ്റെ മുന്നാം ദിവസമായ ഇന്ന് സമരക്കാർ കണ്ണുർ പ്ളാസയിലുള്ള സി.എസ്ബി ബാങ്കിനു മുൻപിൽ പ്രതിഷേധ മനുഷ്യചങ്ങല തീർത്തു.

സി. എസ്.ബിബാങ്കിൽ തുടർന്നുവരുന്ന തൊഴിലാളി വിരുദ്ധ സമീപനങ്ങൾ ക്കെതിരെയാണ് ബാങ്ക് ജീവനക്കാർ നടത്തിവരുന്ന പണിമുടക്ക് സമരം മൂന്നാം ദിവസമായ ഇന്ന് സമാപിച്ചു. ആദ്യ ദിവസത്തെ സമരം സംഘർഷാവസ്ഥയി ലായിരുന്നുവെങ്കിലും രണ്ടാം ദിനവും മൂന്നാം ദിനവും സമാധാന പരമായാണ് പണിമുടക്ക് നടന്നത്. മുന്നാം ദിന സമരം സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

സമര സഹായ സമിതി ജില്ലാ ചെയർമാൻ കെ അശോകൻ അധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ, അരക്കൻ ബാലൻ, സി.വി പ്രസന്നൻ, ടി.ആർ രാജൻ, കാടൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ശരത് ചന്ദ്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6594/The-human-chain-of-the-Bank-Joint-Strike-Committee)