---
title: "ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെൻറ് : ഇന്നു കൂടി അപേക്ഷിക്കാം "
english_title: "Plustwo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65960/plustwo"
published_at: "2022-09-03T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312bed6ad7b6_images_(1).jpeg"
keywords: []
---

# ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെൻറ് : ഇന്നു കൂടി അപേക്ഷിക്കാം 

> **Lead Summary:** **തിരുവനന്തപുരം**: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശന ത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. പ്ലസ് വണ്ണിന് വൈകിട്ട് 5 വരെയും വിഎച്ച്എസ്ഇക്ക് വൈകിട്ട് 4 വരെയും പ്രവേശന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഈ വർഷ ത്തെ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന അവസരമാ ണിത്.

## Article Content

**തിരുവനന്തപുരം**: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശന ത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. പ്ലസ് വണ്ണിന് വൈകിട്ട് 5 വരെയും വിഎച്ച്എസ്ഇക്ക് വൈകിട്ട് 4 വരെയും പ്രവേശന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഈ വർഷ ത്തെ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന അവസരമാ ണിത്.

ഇതുവരെ അപേക്ഷിക്കാത്തവർ പുതിയ അപേക്ഷ നൽക ണം. നേരത്തേ സമർപ്പിച്ച അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ അലോ ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവർ പിഴവുകൾ തിരുത്തി അപേക്ഷ പുതുക്കി നൽകിയാൽ മതി. ആവശ്യമെങ്കിൽ അടുത്തുള്ള സ്കൂളുകളി ലെ ഹെൽപ് ഡെസ്കുകളുടെ സഹായം തേടാം.

നിലവിൽ ഏതെങ്കിലും കോ ട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യ ഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ (നോൺ-ജോയ്നിങ്) പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(ടിസി) വാ ങ്ങിയവർക്കും സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിക്കാനാകില്ല.പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിനായി 50,836 സീറ്റുകളാണു ബാക്കിയുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65960/plustwo)