---
title: "വ്യക്തിഗത വിവരശേഖരണം: സ്വകാര്യത ചോരാതിരിക്കാൻ പുതിയ രീതി വരുന്നു"
english_title: "Collection of Personal Information"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65963/collection-of-personal-information"
published_at: "2022-09-03T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312c42996e8e_IMG-20220903-WA0011.jpg"
keywords: []
---

# വ്യക്തിഗത വിവരശേഖരണം: സ്വകാര്യത ചോരാതിരിക്കാൻ പുതിയ രീതി വരുന്നു

> **Lead Summary:** **ന്യൂഡൽഹി: **സർക്കാർ ആവശ്യ ങ്ങൾക്കു വലിയതോതിൽ ശേഖരിക്കുന്ന എല്ലാത്തരം വ്യക്തി വിവരങ്ങൾ സുരക്ഷ ഉറപ്പാക്കാൻ 'ഡേറ്റ അനോനിമൈസേഷൻ' രീതി ഉപയോ ഗിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച കരട് മാർഗരേഖ കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കി. വ്യക്തി വിവരങ്ങൾ അതേപടി സൂക്ഷിക്കുന്ന തും, ചോരുന്നതും ഒഴിവാക്കുകയാണ് മാർഗരേഖയുടെ ലക്ഷ്യം.

## Article Content

**ന്യൂഡൽഹി: **സർക്കാർ ആവശ്യ ങ്ങൾക്കു വലിയതോതിൽ ശേഖരിക്കുന്ന എല്ലാത്തരം വ്യക്തി വിവരങ്ങൾ സുരക്ഷ ഉറപ്പാക്കാൻ 'ഡേറ്റ അനോനിമൈസേഷൻ' രീതി ഉപയോ ഗിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച കരട് മാർഗരേഖ കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കി. വ്യക്തി വിവരങ്ങൾ അതേപടി സൂക്ഷിക്കുന്ന തും, ചോരുന്നതും ഒഴിവാക്കുകയാണ് മാർഗരേഖയുടെ ലക്ഷ്യം.

സ്വകാര്യവിവരങ്ങൾ നീക്കം ചെയ്യുകയോ മറച്ചുവയ്ക്കുകയോ ചെയ്താകും ഡേറ്റ സർക്കാർ സെർവറുകൾ സൂക്ഷിക്കുക. കേരളത്തിൽ സ്പ്രിൻക്ലർ വിവാദമുണ്ടായപ്പോൾ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചതും ഈ രീതിയായിരുന്നു. പരീക്ഷാ മൂല്യനിർണയഘട്ടത്തിൽ ഉത്തരക്കടലാസുകളിലെ റജിസ്റ്റർ നമ്പറുകൾക്ക് പകരം ഫോൾസ് നമ്പർ ഉപയോഗിക്കുന്നതിനു സമാനമാണിത്.

യൂറോപ്പിലെ വിവരസുരക്ഷാനിയമമായ ജിഡിപിആർ (ജനറൽ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ) അടക്കം നിർദേശിക്കുന്ന വ്യവസ്ഥയാണ്. സിസ്റ്റം മൊത്തമായി ഹാക്ക് ചെയ്യപ്പെട്ടാലും വ്യക്തിവിവരങ്ങൾ പുറത്തു പോകില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65963/collection-of-personal-information)