---
title: "ചക്രവാതച്ചുഴി: സംസ്ഥാനത്ത് 5 ദിവസം വ്യാപക മഴ മുന്നറിയിപ്പ്"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65996/heavy-rain"
published_at: "2022-09-03T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312ebd43bee8_images_(3).jpeg"
keywords: []
---

# ചക്രവാതച്ചുഴി: സംസ്ഥാനത്ത് 5 ദിവസം വ്യാപക മഴ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ കനത്തേക്കും. അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ കനത്തേക്കും. അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മഴയ്ക്കൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ട്. സെപ്തംബർ 5 മുതൽ 7 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നതാണ് വ്യാപക മഴയ്ക്ക് സാഹചര്യം ഒരുക്കുന്നത്. ഇതിൽ നിന്ന്  ഒരു ന്യൂനമർദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമർദ്ദ പാത്തി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെയും നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65996/heavy-rain)