---
title: "ഗ​താ​ഗ​ത മ​ന്ത്രിക്ക്  ​നേരെ കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66003/ksrtc"
published_at: "2022-09-03T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312f379f1dca_Screenshot_20220903-115431.png"
keywords: []
---

# ഗ​താ​ഗ​ത മ​ന്ത്രിക്ക്  ​നേരെ കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം

> **Lead Summary:** **കോ​ഴി​ക്കോ​ട്: **ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നു നേ​രെ കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം.

## Article Content

**കോ​ഴി​ക്കോ​ട്: **ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നു നേ​രെ കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം.

ഐ​എ​ന്‍​ടി​യു​സി യൂ​ണി​യ​നി​ല്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. കോ​ഴി​ക്കോ​ട് ക​ട്ടാ​ങ്ങ​ലി​ല്‍​വ​ച്ചാ​ണ് സം​ഭ​വം. മ​ന്ത്രി​യു​ടെ വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് വാ​ഹ​നം ക​ട​ത്തി​വി​ട്ട​ത്. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള കൂ​പ്പ​ണ്‍ ത​ങ്ങ​ള്‍​ക്കു​വേ​ണ്ടെ​ന്നും പ​ക​രം ശ​മ്ബ​ളം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

മ​ന്ത്രി​ക്കു​നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു സൂ​ച​ന ല​ഭി​ച്ച​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​മു​ണ്ടാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ചെ​ത്തി​യ​വ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66003/ksrtc)