---
title: "മാറ്റിവെച്ച പി.എസ്.സി പരീക്ഷകൾ ഒക്ടോ: 28 ന് നടത്തും "
english_title: "The postponed PSC exams will be held on October 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6611/the-postponed-psc-exams-will-be-held-on-october-28"
published_at: "2021-10-22T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617295a2cd615_images (32).jpeg"
keywords: []
---

# മാറ്റിവെച്ച പി.എസ്.സി പരീക്ഷകൾ ഒക്ടോ: 28 ന് നടത്തും 

> **Lead Summary:** തിരുവനന്തപുരം: ഒക്ടോബർ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന അസി. എഞ്ചിനിയർ (സിവിൽ) പരീക്ഷകൾ ഒക്ടോ: 28 ന് വ്യാഴാഴ്ച നടത്തുമെന്ന്​ പി.എസ്.സി അറിയിച്ചു. കാലവർഷ കെടുതിയെ തുടർന്നായിരുന്നു ഈ പരീക്ഷ മാറ്റിയത്​. ഉദ്യോഗാർത്ഥികൾ നിലവിൽ ലഭിച്ച അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകാം.

## Article Content

തിരുവനന്തപുരം: ഒക്ടോബർ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന അസി. എഞ്ചിനിയർ (സിവിൽ) പരീക്ഷകൾ ഒക്ടോ: 28 ന് വ്യാഴാഴ്ച നടത്തുമെന്ന്​ പി.എസ്.സി അറിയിച്ചു. കാലവർഷ കെടുതിയെ തുടർന്നായിരുന്നു ഈ പരീക്ഷ മാറ്റിയത്​. ഉദ്യോഗാർത്ഥികൾ നിലവിൽ ലഭിച്ച അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകാം.

ഒക്ടോബർ 23ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടൻ അറിയിക്കുന്നതാണ്. ഒക്ടോബർ 30ന്‍റെ ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6611/the-postponed-psc-exams-will-be-held-on-october-28)