---
title: "ഐഎച്ച്ആർഡി കോളേജുകളിലെ എംടെക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം"
english_title: "You can apply for MTech courses in IHRD colleges"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66144/you-can-apply-for-mtech-courses-in-ihrd-colleges"
published_at: "2022-09-04T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313ea7bc7e1a_Screenshot_20220904-052710.png"
keywords: []
---

# ഐഎച്ച്ആർഡി കോളേജുകളിലെ എംടെക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ: **ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, ചേർത്തല, കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജുകളിൽ എം ടെക് കോഴ്‌സുകളിലെ സ്‌പോൺസേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴിയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി സെപ്റ്റംബർ 13ന് വൈകീട്ട് നാല് മണിക്കകം സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

## Article Content

**കണ്ണൂർ: **ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, ചേർത്തല, കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജുകളിൽ എം ടെക് കോഴ്‌സുകളിലെ സ്‌പോൺസേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴിയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി സെപ്റ്റംബർ 13ന് വൈകീട്ട് നാല് മണിക്കകം സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 600 രൂപ (എസ് സി/എസ് ടിക്ക് 300 രൂപ)യുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി സെപ്റ്റംബർ 14ന് വൈകീട്ട് നാല് മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ www.ihrd.ac.inൽ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66144/you-can-apply-for-mtech-courses-in-ihrd-colleges)