---
title: "വൻ ഓൺലൈൻ തട്ടിപ്പ് സംഘത്തെ വയനാട് സൈബെർ പോലീസ് പിടികൂടി "
english_title: "Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66147/police"
published_at: "2022-09-04T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313f0e45ec26_images.jpeg"
keywords: []
---

# വൻ ഓൺലൈൻ തട്ടിപ്പ് സംഘത്തെ വയനാട് സൈബെർ പോലീസ് പിടികൂടി 

> **Lead Summary:** **കല്‍പ്പറ്റ : **വ്യാജ കോള്‍ സെന്റര്‍ റെയ്ഡ് ചെയ്ത് വന്‍ തട്ടിപ്പ് സംഘത്തെ ഡല്‍ഹിയില്‍ നിന്നും വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.മീഷോ കമ്ബനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ XUV കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

## Article Content

**കല്‍പ്പറ്റ : **വ്യാജ കോള്‍ സെന്റര്‍ റെയ്ഡ് ചെയ്ത് വന്‍ തട്ടിപ്പ് സംഘത്തെ ഡല്‍ഹിയില്‍ നിന്നും വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.മീഷോ കമ്ബനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ XUV കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കോള്‍ സെന്റര്‍ നടത്തിപ്പകാരായ ബീഹാര്‍ ഗയ സ്വദേശിയായ സിന്റു ശര്‍മ്മ (31), തമിഴ്നാട് സേലം സ്വദേശി അമന്‍ (19), എറണാകുളം സ്വേദേശിയും ഡല്‍ഹിയില്‍ സ്ഥിരതമസക്കാരനുമായ അഭിഷേക് (24), അനില്‍ എന്ന് തട്ടിപ്പിന് ഇരയാക്കുന്നവരോട് പരിചയപ്പെടുത്തി സംസാരിക്കുന്ന പത്തനംതിട്ട സ്വദേശിയും ഡല്‍ഹിയില്‍ സ്ഥിരതമസക്കാരനുമായ പ്രവീണ്‍ (24) എന്നിവരാണ് പിടിയലായത്.

തട്ടിപ്പ് കേന്ദ്രത്തില്‍ നിന്നും ഇരകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന 32 ഓളം മൊബൈല്‍ ഫോണുകളും വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്ബനികളില്‍ നിന്നും പ്രതികള്‍ നിയമവിരുദ്ധ മാര്‍ഗത്തിലൂടെ സംഘടിപ്പിച്ച ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അടങ്ങിയ രേഖകളും പോലീസ് പിടിച്ചെടുത്തു.

ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പ് ആയ മീശോ കമ്ബനിയില്‍ നിന്നും സാധനം വാങ്ങി ഏതാനും ദിവസങ്ങള്‍ക്കകം പരാതിക്കരന് 15 ലക്ഷം രൂപ സമ്മാനം ലഭിച്ചു എന്ന മെസ്സേജ് ലഭിക്കുകയും തുടര്‍ന്ന് മെസ്സേജില്‍ കണ്ട ടോള്‍ ഫ്രീ നമ്ബറിലേക്ക് വിളിച്ച പരാതിക്കാരനോട് രെജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍.

ചെറിയ സംഖ്യ അടക്കാന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് തട്ടിപ്പ് സംഘം തന്ത്രപൂര്‍വം വിവിധ ഫീസ് ഇനത്തില്‍ 12 ലക്ഷത്തോളം രൂപ വാങ്ങിയെടുക്കയുകയും തുടര്‍ന്നും വീണ്ടും പണം ആവശ്യപ്പെട്ടപ്പോളാണ് പരാതികരന്‍ സൈബര്‍ പോലീസിനെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66147/police)