---
title: "ശിക്ഷാവിധി കേട്ട ഉടന്‍ 'മുങ്ങി': പോക്സോ കേസിലെ പ്രതിക്കായി അന്വേഷണം ഊര്‍ജിതം"
english_title: "Palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66156/palakkad"
published_at: "2022-09-04T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63140a2e73c04_Screenshot_20220904-074102.png"
keywords: []
---

# ശിക്ഷാവിധി കേട്ട ഉടന്‍ 'മുങ്ങി': പോക്സോ കേസിലെ പ്രതിക്കായി അന്വേഷണം ഊര്‍ജിതം

> **Lead Summary:** **പാലക്കാട്: **പാലക്കാട് പോക്സോ കേസിലെ പ്രതി മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്.

## Article Content

**പാലക്കാട്: **പാലക്കാട് പോക്സോ കേസിലെ പ്രതി മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ഇന്നലെ പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ഹരിദാസനെ 10 വര്‍ഷം തടവിനും, ഒരു ലക്ഷം രൂപ പിഴ ചുമത്തിയും ശിക്ഷിച്ചിരുന്നു.  പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66156/palakkad)