---
title: "കടയിൽ കയറി ആക്രമണം: മണത്തണയിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66188/manathana"
published_at: "2022-09-04T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631488403d7aa_PicsArt_09-04-04.41.56.jpg"
keywords: []
---

# കടയിൽ കയറി ആക്രമണം: മണത്തണയിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു

> **Lead Summary:** ഇന്നലെ മണത്തണയിലെ കച്ചവട സ്ഥാപനത്തിൽ നടന്ന ആക്രമണ വുമായിബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂനിറ്റിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു. തുടർന്ന് പ്രതിഷേധപ്രകടനവും പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

## Article Content

ഇന്നലെ മണത്തണയിലെ കച്ചവട സ്ഥാപനത്തിൽ നടന്ന ആക്രമണ വുമായിബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂനിറ്റിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു. തുടർന്ന് പ്രതിഷേധപ്രകടനവും പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

പ്രതിഷേധയോഗത്തിൽ യൂറിറ്റ് പ്രസിഡന്റ് സി.എം.ജെ മണത്തണ അദ്ധ്യക്ഷത വഹിച്ചു. സമാധാന പരമായി വ്യാപാരം നടത്തുന്ന വ്യാപാരികളുടെ സ്ഥാപനത്തിൽ കയറി അക്രമം നടത്തുകയും കഴുത്തിൽ കത്തികൊണ്ട് മുറിവേൽപിച്ച്‌ അപായപെടുത്താൻ ശ്രമിക്കുകയും ചെയിതെന്നാരോപിച്ച് യോഗം പ്രതിക്ഷേധം രേഖ പ്പെടുത്തി. അക്രമികളെ നിയമത്തിന്റെ മുൻപിൽ എത്തിക്കാൻ ഏതറ്റം വരെ പോകാനും സമാധാനപരമായി വ്യാപാരം നടത്താനുമുള്ള സാഹചര്യം ഒരുക്കുമെന്ന് യോഗം അറിയിച്ചു.

യൂനിറ്റ് മുൻ പ്രസിഡന്റ് സുധീർ ബാബു കൊട്ടിയൂർ യൂനിറ്റ് പ്രസിഡന്റ് തോമസ് സെക്രട്ടറി ജെയിംസ് മണത്തണ യൂനിറ്റ് സെക്രട്ടറി പ്രവീൺ കെ സി സുരേന്ദ്രൻ എം.കെ വനിതാ വിംഗ് പ്രസിഡന്റ് ബിന്ദു സോമൻ എ.രാജൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66188/manathana)