---
title: "ആദിവാസി കോളനിയിലെ പ്രവർത്തകർക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ച് അഡ്വ: മാർട്ടിൻ ജോർജ് "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66192/kelakam"
published_at: "2022-09-04T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314947f6e694_PicsArt_09-04-05.34.20.jpg"
keywords: []
---

# ആദിവാസി കോളനിയിലെ പ്രവർത്തകർക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ച് അഡ്വ: മാർട്ടിൻ ജോർജ് 

> **Lead Summary:** **കേളകം: **ചോലപ്പനം ആദിവാസി കോളനിയിലെ സി.യു സി.യിലെ പ്രവർത്തകർക്കൊപ്പം ഓണാഘോഷത്തോടെ കൊണ്ടാടി കൊണ്ട് ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി ചുമതലയേറ്റത്തിൻ്റെ ഒന്നാം വാർഷിക ആഘോഷവുമായിരുന്നു ഈ രീതിയിൽ നടത്തിയത്.

## Article Content

**കേളകം: **ചോലപ്പനം ആദിവാസി കോളനിയിലെ സി.യു സി.യിലെ പ്രവർത്തകർക്കൊപ്പം ഓണാഘോഷത്തോടെ കൊണ്ടാടി കൊണ്ട് ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി ചുമതലയേറ്റത്തിൻ്റെ ഒന്നാം വാർഷിക ആഘോഷവുമായിരുന്നു ഈ രീതിയിൽ നടത്തിയത്.

ചോലപ്പനം സി.യു.സി.യൂണിറ്റിലെ പ്രവർത്തകരും ഡിസിസി പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഭാരവാഹികളും രണ്ട് ടീമായി വടംവലി മത്സരം നടത്തി. രാവിലെ മുതൽ നടന്ന ഓണാഘോഷ പരിപാടിയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ഡിസിസി പ്രസിഡണ്ട് നിർവഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, കേളകം മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാർകുളം, വർഗീസ് ജോസഫ്, ലാലി ജോസ്, വിൽസൺ കൊച്ചുപുരക്കൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിമൽവിൽസൺ കൊച്ചുപുരക്കൽ, സുരേന്ദ്രൻ, സോനു വല്ലത്തുകാരൻ, അനീഷ്, ബിജു പെരുമത്തറഎന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66192/kelakam)