---
title: "ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് അയ്യപ്പന്‍കാവ് 2-ാം വാര്‍ഡില്‍ തുടക്കമായി  "
english_title: "Vilakkodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66196/vilakkodu"
published_at: "2022-09-04T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63149bbde1c2b_PicsArt_09-04-06.04.54.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് അയ്യപ്പന്‍കാവ് 2-ാം വാര്‍ഡില്‍ തുടക്കമായി  

> **Lead Summary:** **വിളക്കോട്: **സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്‍പന്നവും വിഷരഹിത പച്ചക്കറി ഉല്‍പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ച ജനകീയ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാംവാര്‍ഡില്‍ പദ്ധതിയുടെ ഭാഗമായി കൃഷി വിത്തിടല്‍ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് നിര്‍വ്വഹിച്ചു.

## Article Content

**വിളക്കോട്: **സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്‍പന്നവും വിഷരഹിത പച്ചക്കറി ഉല്‍പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ച ജനകീയ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാംവാര്‍ഡില്‍ പദ്ധതിയുടെ ഭാഗമായി കൃഷി വിത്തിടല്‍ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് നിര്‍വ്വഹിച്ചു.

അയ്യപ്പന്‍കാവിലെ ചാലില്‍ അലിയുടേയും, ചെങ്ങാടി വയലില്‍ പ്രീതയുടെ പറമ്പിലാണ് വിത്തിടല്‍ നടത്തിയത്. ഒരു സെന്‍റ് മുതല്‍ ഒരു ഹെക്ടര്‍ വരെയുളള സ്ഥലത്ത് കൃഷിയിറക്കാം. എല്ലാ വ്യക്തികളിലും കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക അതുവഴി സ്ഥായിയായി നിലനില്‍ക്കുന്ന ഒരു കാര്‍ഷിക മേഖലയെ സ്ഷ്ടിച്ചെടുക്കുക എന്ന സന്ദേശമാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വിഭാവനം ചെയ്യുന്നത് എന്ന് വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66196/vilakkodu)