---
title: "നെഹ്റു ട്രോഫി കാട്ടിൽ തെക്കേതിലിന്: ആവേശത്തിമിർപ്പിൽ പുന്നമടക്കായൽ"
english_title: "Neharutrofi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66197/neharutrofi"
published_at: "2022-09-04T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63149e8a2b221_images_(3).jpeg"
keywords: []
---

# നെഹ്റു ട്രോഫി കാട്ടിൽ തെക്കേതിലിന്: ആവേശത്തിമിർപ്പിൽ പുന്നമടക്കായൽ

> **Lead Summary:** **ആലപ്പുഴ: **68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻറെ കാട്ടിൽ തെക്കേതിലിന്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടൻ നേടി. ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. 4.30.77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഫിനിഷ് ചെയ്തത്. 20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.

## Article Content

**ആലപ്പുഴ: **68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻറെ കാട്ടിൽ തെക്കേതിലിന്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടൻ നേടി. ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. 4.30.77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഫിനിഷ് ചെയ്തത്. 20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.

മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി.കെ. ജോഷി മുഖ്യാഥിതിയായിരുന്നു. ആയിരക്കണക്കിന് പേരാണ് വള്ളംകളി കാണാനായി എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന നെഹ്റു ട്രോഫി വള്ളംകളിയെ ആവേശത്തോടെയാണ് ജനം എറ്റെടുത്തിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66197/neharutrofi)