---
title: "ജനങ്ങൾ കാട്ടാന ആക്രമണത്തിന്റെ ഭീഷണിയിൽ നിൽക്കുമ്പോഴും ആർആർടിയെ ഉൾപ്പെടുത്തി വനം വകുപ്പിന്റെ ഓണാഘോഷം "
english_title: "Onagho of Forest Department including RRT"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66353/onagho-of-forest-department-including-rrt"
published_at: "2022-09-05T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315ce4f562e6_IMG-20220905-WA0081.jpg"
keywords: []
---

# ജനങ്ങൾ കാട്ടാന ആക്രമണത്തിന്റെ ഭീഷണിയിൽ നിൽക്കുമ്പോഴും ആർആർടിയെ ഉൾപ്പെടുത്തി വനം വകുപ്പിന്റെ ഓണാഘോഷം 

> **Lead Summary:** ആറളം: ജനങ്ങൾ കാട്ടാന ആക്രമണത്തിന്റെ ഭീഷണിയിൽ നിൽക്കുമ്പോഴും ആർആർടിയെ ഉൾപ്പെടുത്തി വനം വകുപ്പിന്റെ ഓണാഘോഷമെന്ന് ആക്ഷേപം. ആറളം പുനരധിവാസ മേഖലയിൽ ജനങ്ങളുടെ ജീവനും കുടിലുകളും കാട്ടാനകളുടെ ആക്രമണത്തിൽ തകർക്കപ്പെടുമ്പോൾ കാവൽ നിൽക്കേണ്ടവരേയും സംരക്ഷണം നൽകേണ്ട വരേയും ഉൾപ്പെടുത്തി വനം വകുപ്പ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചെന്ന ആക്ഷേപവുമായി നാട്ടുകാർ.

## Article Content

ആറളം: ജനങ്ങൾ കാട്ടാന ആക്രമണത്തിന്റെ ഭീഷണിയിൽ നിൽക്കുമ്പോഴും ആർആർടിയെ ഉൾപ്പെടുത്തി വനം വകുപ്പിന്റെ ഓണാഘോഷമെന്ന് ആക്ഷേപം. ആറളം പുനരധിവാസ മേഖലയിൽ ജനങ്ങളുടെ ജീവനും കുടിലുകളും കാട്ടാനകളുടെ ആക്രമണത്തിൽ തകർക്കപ്പെടുമ്പോൾ കാവൽ നിൽക്കേണ്ടവരേയും സംരക്ഷണം നൽകേണ്ട വരേയും ഉൾപ്പെടുത്തി വനം വകുപ്പ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചെന്ന ആക്ഷേപവുമായി നാട്ടുകാർ.

ആറളം ഡിവിഷനും വിവിധ റേഞ്ചുകളും ചേർന്നാണ് ഓണാഘോഷം നടത്തിയത്. പുനരധിവാസ മേഖലയിലെ കുട്ടികൾ അടക്കം വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ട് നിൽക്കുമ്പോഴാണ് ഈ സ്ഥിതിയെന്നും നിത്യോപയോഗ സാധനങ്ങൾ പോലും വാങ്ങാൻ പോകാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു. കണ്ണൂർ ജില്ലയിലെ മുഴുവൻ ആർ ആർ ടിമാരെയും ആറളത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും യഥാസമയം ഇവരുടെ സേവനം ലഭിക്കാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. അപ്പോഴും ഉത്തരവാദപ്പെട്ടവർക്ക് ഓണാഘോഷം നടത്താനാണ് താല്പര്യമെന്നും നാട്ടുകാർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66353/onagho-of-forest-department-including-rrt)