---
title: "സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനാചരണം ആറിന്"
english_title: "World Literacy Day celebrated on 6th under the auspices of Literacy Mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66366/world-literacy-day-celebrated-on-6th-under-the-auspices-of-literacy-mission"
published_at: "2022-09-05T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315defb9afce_images_(1).jpeg"
keywords: []
---

# സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനാചരണം ആറിന്

> **Lead Summary:** **കണ്ണൂർ: **ജില്ല സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനാചരണവും ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രേരക് സംഗമവും സെപ്റ്റംബർ ആറിന് രാവിലെ 10ന് കണ്ണൂർ മുൻസിപ്പൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കും.

## Article Content

**കണ്ണൂർ: **ജില്ല സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനാചരണവും ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രേരക് സംഗമവും സെപ്റ്റംബർ ആറിന് രാവിലെ 10ന് കണ്ണൂർ മുൻസിപ്പൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും. ജോലിയിൽ 25 വർഷം പൂർത്തിയാക്കുന്ന സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷാജു ജോൺ, അസി. കോ-ഓർഡിനേറ്റർ ടി വി ശ്രീജൻ എന്നിവരെ ആദരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66366/world-literacy-day-celebrated-on-6th-under-the-auspices-of-literacy-mission)