---
title: "സബ്ജൂനിയർ കണ്ണൂർ ജില്ല നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ; അങ്ങാടിക്കടവ് സോക്കർ സ്പോർട്സ് ഫൗണ്ടേഷൻ ജേതാക്കളായി"
english_title: "Sub-Junior Kannur District Net Ball Championship; Angatikadav Soccer Sports Foundation won"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66381/sub-junior-kannur-district-net-ball-championship-angatikadav-soccer-sports-foundation-won"
published_at: "2022-09-05T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315f4461843c_InShot_20220905_183547425.jpg"
keywords: []
---

# സബ്ജൂനിയർ കണ്ണൂർ ജില്ല നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ; അങ്ങാടിക്കടവ് സോക്കർ സ്പോർട്സ് ഫൗണ്ടേഷൻ ജേതാക്കളായി

> **Lead Summary:** **അങ്ങാടിക്കടവ് :**സബ്ജൂനിയർ കണ്ണൂർ ജില്ല നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് മിനി അങ്ങാടിക്കടവ് യു പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു . നെറ്റ് ബോൾ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും അങ്ങാടിക്കടവ് സോക്കർ സ്പോർട്സ് ഫൗണ്ടേഷൻ ജേതാക്കളായി.

## Article Content

**അങ്ങാടിക്കടവ് :**സബ്ജൂനിയർ കണ്ണൂർ ജില്ല നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് മിനി അങ്ങാടിക്കടവ് യു പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു . നെറ്റ് ബോൾ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും അങ്ങാടിക്കടവ് സോക്കർ സ്പോർട്സ് ഫൗണ്ടേഷൻ ജേതാക്കളായി.

ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ നെറ്റ് ബോർഡ് അസോസിയേഷൻ സെക്രട്ടറി  പ്രഭാവതി ടീച്ചർ സ്വാഗതവും, ജില്ലാ നെറ്റ്‌വർക്ക് അസോസിയേഷൻ പ്രസിഡണ്ട് ഷാഹിൻ പള്ളിക്കണ്ടി അധ്യക്ഷതയും വഹിച്ചു.

സെക്രട്ടറി ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അസിസ്റ്റൻറ്  മാനേജർ ആദർശ് മുഖ്യപ്രഭാഷണവും നടത്തി, ഷൈജു കെ സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66381/sub-junior-kannur-district-net-ball-championship-angatikadav-soccer-sports-foundation-won)