---
title: " ഐ ആർ പി സി ഓഫീസ് ഉദ്ഘാടനവും ഓണകിറ്റ് വിതരണവും നടത്തി"
english_title: "IRPC office was inaugurated and onakit was distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66385/irpc-office-was-inaugurated-and-onakit-was-distributed"
published_at: "2022-09-05T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315fa434574e_InShot_20220905_185725577.jpg"
keywords: []
---

#  ഐ ആർ പി സി ഓഫീസ് ഉദ്ഘാടനവും ഓണകിറ്റ് വിതരണവും നടത്തി

> **Lead Summary:** **അടക്കാത്തോട്**: സ്വാന്തന പരിചരണ രംഗത്ത് പ്രവർത്തിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഐ ആർ പി സി യുടെ അടക്കാത്തോട് ലോക്കൽ കേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടനവും സൗജന്യ ഓണകിറ്റ് വിതരണവും നടന്നു.

## Article Content

**അടക്കാത്തോട്**: സ്വാന്തന പരിചരണ രംഗത്ത് പ്രവർത്തിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഐ ആർ പി സി യുടെ അടക്കാത്തോട് ലോക്കൽ കേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടനവും സൗജന്യ ഓണകിറ്റ് വിതരണവും നടന്നു.

ഐ ആർ പി സി സോണൽ കൺവീനർ കെ സുനീന്ദ്രൻ ഓഫീസ് ഉദ്ഘാടനം നടത്തി. ഓണകിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ജോർജ്ജുകുട്ടി കുപ്പക്കാടൻ അധ്യക്ഷനായി. ഐ ആർ പി സി ലോക്കൽ കൺവീനർ ഇ എസ് സത്യൻ, എ രാജൻ അടുക്കോലിൽ, സിബിച്ചൻ അടുക്കോലിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66385/irpc-office-was-inaugurated-and-onakit-was-distributed)