---
title: "റോഡ് നിർമ്മാണത്തിലെ  അപാകത; റോഡ് ഉപരോധിച്ചും റോഡിൽ വാഴ നട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം"
english_title: "defect in road construction; Youth Congress protest by blocking the road and planting bananas on the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66394/defect-in-road-construction-youth-congress-protest-by-blocking-the-road-and-planting-bananas-on-the-road"
published_at: "2022-09-05T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631603562f8c4_InShot_20220905_194010714.jpg"
keywords: []
---

# റോഡ് നിർമ്മാണത്തിലെ  അപാകത; റോഡ് ഉപരോധിച്ചും റോഡിൽ വാഴ നട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം

> **Lead Summary:**  **ഇരിട്ടി** :റോഡ് നിർമ്മാണത്തിലെ അപാകതയക്കെതിരെ റോഡ് ഉപരോധിച്ചും റോഡിൽ വാഴ നട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം. രണ്ട് മാസം മുൻപ് ടാറിങ്ങ് പ്രവൃത്തി പൂർത്തിയാക്കിയ വളയംകോട് കരിക്കോട്ടക്കരി റോഡ് പൂർണമായും തകർന്നതിലെ അപാകതയും അഴിമതിയും അനേഷിക്കണമെന്നാവശ്യപ്പെട്ടും അഴിമതിക്കാരായ കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ടാറിങ്ങ് ചെയ്ത് റോഡ് ഗതാഗതയോഗ്യമക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധ മാർച്ചും വഴിതടയൽ സമരവും ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി** :റോഡ് നിർമ്മാണത്തിലെ അപാകതയക്കെതിരെ റോഡ് ഉപരോധിച്ചും റോഡിൽ വാഴ നട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം. രണ്ട് മാസം മുൻപ് ടാറിങ്ങ് പ്രവൃത്തി പൂർത്തിയാക്കിയ വളയംകോട് കരിക്കോട്ടക്കരി റോഡ് പൂർണമായും തകർന്നതിലെ അപാകതയും അഴിമതിയും അനേഷിക്കണമെന്നാവശ്യപ്പെട്ടും അഴിമതിക്കാരായ കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ടാറിങ്ങ് ചെയ്ത് റോഡ് ഗതാഗതയോഗ്യമക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധ മാർച്ചും വഴിതടയൽ സമരവും ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ആറളം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അയ്യൂബ് ആറളം അധ്യക്ഷൻ വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറിമാരായ വി.ടി തോമസ് , സാജു യോമസ്, ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോനു വല്ലത്തുകാരൻ, , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിവിൽ മാനുവൽ,ജിതിൻ കരിക്കോട്ടക്കരി, ജോഷി പാലമറ്റം, ജിമ്മി അന്തിനാട്ട്, ജോർജ്ജ് ആലാമ്പളളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിജി നടുപറമ്പിൽ, ശോഭ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസ് അന്ത്യാകുളം , ബിജു കുറ്റിക്കാട്ടിൽ, ജാൻസൻ എടൂർ,നൗഫൽ ആറളം, ജോജോ, ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66394/defect-in-road-construction-youth-congress-protest-by-blocking-the-road-and-planting-bananas-on-the-road)