---
title: " കേരളത്തിലേക്കുള്ള ട്രാവലർ അകാരണമായി മാക്കൂട്ടത്തെ  ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റിൽ തടഞ്ഞിട്ടതായി  പരാതി. "
english_title: "traveler to Kerala was blocked at the check post "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6656/traveler-to-kerala-was-blocked-at-the-check-post"
published_at: "2021-10-22T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6172c41bed164_e2.jpg"
keywords: []
---

#  കേരളത്തിലേക്കുള്ള ട്രാവലർ അകാരണമായി മാക്കൂട്ടത്തെ  ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റിൽ തടഞ്ഞിട്ടതായി  പരാതി. 

> **Lead Summary:** കേരളത്തിലേക്കുള്ള ട്രാവലർ അകാരണമായി മാക്കൂട്ടത്തെ ആരോഗ്വവകുപ്പിന്റെ ചെക്പോസ്റ്റിൽ തടഞ്ഞിട്ടതായി പരാതി. ഇരിട്ടി: ബെംഗളൂരുവിൽനിന്ന് ഇരിട്ടിയിലേ ക്ക് വരികയായിരുന്ന 12 അംഗ മലയാളിസം ഘത്തെ വ്യാഴാഴ്ച രാവിലെ മണിക്കൂറുകളോളം മാക്കൂട്ടത്തെ കർണാടക ആരോഗ്യവകുപ്പിൻറ ചെക് പോസ്റ്റിൽ തടഞ്ഞുവെച്ചതായി പരാതി. തൊ ണ്ടിയിൽനിന്നും അരുൺ പി. ജോൺ എന്നയാൾ ട്രാവലറിൽ മാനന്തവാടി കുട്ട വഴി ബെംഗളൂരുവിലേക്ക് പോയി തിരിച്ചു വരികയായിരുന്നു. കേരളത്തിൽനിന്നും കുടകിലേക്ക് പ്രവേശിക്കുന്നതിന് മാത്രമേ യാത്രാനിയന്ത്രണം ഉണ്ടായിരുന്നുള്ളൂ. കർണാടകത്തിൽനിന്നും കേരളത്തിലേക്കുഉള്ള യാത്രക്കാർക്ക് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പെരുമ്പാടിയിലും മാക്കൂട്ടത്തേയും പോലീസ് പരിശോധനകൾ എല്ലാം കഴിഞ്ഞാണ് അരുണും സംഘവും മാക്കൂട്ടത്തെ ആരോഗ്യവകുപ്പി ൻറ ചെക് പോസ്റ്റിൽ എത്തിയത്. എന്നാൽ ഇവർ സഞ്ചരിച്ച വാഹനം കാരണം ഒന്നും പറയാതെ തടഞ്ഞു വെക്കുകയായിരുന്നു. രണ്ടു മണിക്കൂറിന് ശേഷം മലയാളി സംഘത്തിൽ ഉണ്ടായിരുന്ന കന്നഡ അറിയുന്ന ഒരാൾ വിരാജ് പേട്ട തഹസിൽദാറെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ബോധിപ്പിച്ചശേഷമാ പ്രവേശനാനുമതി നൽകിയതെന്നാണ് അരുൺ പറയുന്നത്.

## Article Content

കേരളത്തിലേക്കുള്ള ട്രാവലർ അകാരണമായി മാക്കൂട്ടത്തെ ആരോഗ്വവകുപ്പിന്റെ ചെക്പോസ്റ്റിൽ തടഞ്ഞിട്ടതായി പരാതി. ഇരിട്ടി: ബെംഗളൂരുവിൽനിന്ന് ഇരിട്ടിയിലേ ക്ക് വരികയായിരുന്ന 12 അംഗ മലയാളിസം ഘത്തെ വ്യാഴാഴ്ച രാവിലെ മണിക്കൂറുകളോളം മാക്കൂട്ടത്തെ കർണാടക ആരോഗ്യവകുപ്പിൻറ ചെക് പോസ്റ്റിൽ തടഞ്ഞുവെച്ചതായി പരാതി. തൊ ണ്ടിയിൽനിന്നും അരുൺ പി. ജോൺ എന്നയാൾ ട്രാവലറിൽ മാനന്തവാടി കുട്ട വഴി ബെംഗളൂരുവിലേക്ക് പോയി തിരിച്ചു വരികയായിരുന്നു. കേരളത്തിൽനിന്നും കുടകിലേക്ക് പ്രവേശിക്കുന്നതിന് മാത്രമേ യാത്രാനിയന്ത്രണം ഉണ്ടായിരുന്നുള്ളൂ. കർണാടകത്തിൽനിന്നും കേരളത്തിലേക്കുഉള്ള യാത്രക്കാർക്ക് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പെരുമ്പാടിയിലും മാക്കൂട്ടത്തേയും പോലീസ് പരിശോധനകൾ എല്ലാം കഴിഞ്ഞാണ് അരുണും സംഘവും മാക്കൂട്ടത്തെ ആരോഗ്യവകുപ്പി ൻറ ചെക് പോസ്റ്റിൽ എത്തിയത്. എന്നാൽ ഇവർ സഞ്ചരിച്ച വാഹനം കാരണം ഒന്നും പറയാതെ തടഞ്ഞു വെക്കുകയായിരുന്നു. രണ്ടു മണിക്കൂറിന് ശേഷം മലയാളി സംഘത്തിൽ ഉണ്ടായിരുന്ന കന്നഡ അറിയുന്ന ഒരാൾ വിരാജ് പേട്ട തഹസിൽദാറെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ബോധിപ്പിച്ചശേഷമാ പ്രവേശനാനുമതി നൽകിയതെന്നാണ് അരുൺ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6656/traveler-to-kerala-was-blocked-at-the-check-post)