---
title: "എം.ഡി.എം.എ.യുമായി ബസിൽ യാത്ര ചെയ്ത യുവാവ് പിടിയിൽ"
english_title: "Young man who traveled in bus with MDMA arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66570/young-man-who-traveled-in-bus-with-mdma-arrested"
published_at: "2022-09-06T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63171c40a7134_Picsart_22-09-06_15-33-54-623.jpg"
keywords: []
---

# എം.ഡി.എം.എ.യുമായി ബസിൽ യാത്ര ചെയ്ത യുവാവ് പിടിയിൽ

> **Lead Summary:** ബത്തേരി: മൈസൂർ- കോഴിക്കോട് കർണാടക സ്റ്റേറ്റ് ആർ.ടി.സി. ബസ്സിൽ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് 1.5 ഗ്രാം എം.ഡി.എം.എ. യുമായി കോഴിക്കോട് കടലുണ്ടി ചാലിയം ചിറ്റവീട്ടിൽ സി. മുഹമ്മദ് ഉവൈസ്. എന്നയാളെ അറസ്റ്റ് ചെയ്തത് ' പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി നേതൃത്വം നൽകി.

## Article Content

ബത്തേരി: മൈസൂർ- കോഴിക്കോട് കർണാടക സ്റ്റേറ്റ് ആർ.ടി.സി. ബസ്സിൽ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് 1.5 ഗ്രാം എം.ഡി.എം.എ. യുമായി കോഴിക്കോട് കടലുണ്ടി ചാലിയം ചിറ്റവീട്ടിൽ സി. മുഹമ്മദ് ഉവൈസ്. എന്നയാളെ അറസ്റ്റ് ചെയ്തത് ' പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി നേതൃത്വം നൽകി.

എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി എ, പ്രിവൻ്റീവ് ഓഫീസർമാരായ കെ വി വിജയകുമാർ , എം ബി ഹരിദാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി , നിഷാദ്, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66570/young-man-who-traveled-in-bus-with-mdma-arrested)