കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രുവ്മെന്റ് പദ്ധതി ടെണ്ടര്‍ നടപടിക്രമങ്ങളിലേക്ക്

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രുവ്മെന്റ് പദ്ധതി ടെണ്ടര്‍ നടപടിക്രമങ്ങളിലേക്ക്
Oct 22, 2021 07:39 PM | By Maneesha

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രുവ്മെന്റ് പദ്ധതിയില്‍ സ്ഥലമേറ്റെടുക്കല്‍ ആവശ്യമില്ലാത്ത റോഡുകളില്‍ ടെണ്ടര്‍ നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ തീരുമാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. വകുപ്പിൽ നടപ്പാക്കുന്ന 'ആക്സിലറേറ്റ് പി ഡബ്ല്യു ഡി ' പദ്ധതിയുടെ ഭാഗമായിരുന്നു യോഗം. നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഘട്ടം ഘട്ടമായി പദ്ധതി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

   സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത മൂന്ന് റോഡുകളിലാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുക. മറ്റ് റോ‍ഡുകളിലെ സ്ഥലം ഏറ്റെടുക്കലിന്റെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. പൊടിക്കുണ്ട്- കൊറ്റാളി , പുല്ലൂപ്പി- കുഞ്ഞിപ്പളളി റോഡുകളില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 19 (1) നോട്ടിഫിക്കേഷന്‍ നവംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കാനാകുമെന്ന് യോഗം വിലയിരുത്തി. മന്ന ജംഗ്ഷന്‍- ന്യൂ എന്‍ എച്ച് ബൈപ്പാസ് , തയ്യില്‍ - തെഴുക്കിലെ പീടിക റോഡിലെ 19 (1) നോട്ടിഫിക്കേഷന്‍ നവംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. മറ്റ് റോഡുകളിലെ സ്ഥലം ഏറ്റെടുക്കല്‍ ജനങ്ങളോട് കൂടി സംസാരിച്ച് തുടരുകയാണ്. കെ ആർ എഫ് ബിയ്ക്കാണ് പദ്ധതികളുടെ നിർവ്വഹണ ചുമതല.

മേലെചൊവ്വ അണ്ടര്‍ പാസ്, സൗത്ത് ബസാര്‍ ഫ്ലൈഓവര്‍ പ്രവൃത്തിയുടെ പുരോഗതിയും യോഗം വിലയിരുത്തി. മേലെചൊവ്വ അണ്ടര്‍ പാസ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ‍ഡിസംബറോടെ പൂര്‍ത്തിയാക്കാനാകുമെന്ന് യോഗം വിലയിരുത്തി. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാക്കിയാലുടന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. സൗത്ത് ബസാര്‍ ഫ്ലൈഓവറിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും തുടരുകയാണ്. ആർ ബി ഡി സി കെയാണ് ഈ പദ്ധതികളുടെ നിർവ്വഹണ ഏജൻസി. 

   കണ്ണൂരിന്റെ മുഖഛായ മാറ്റുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗത്തെ അറിയിച്ചു. പദ്ധതി പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. എം എല്‍ എ മാരായ കടന്നപ്പള്ളി രാമചന്ദ്രനും കെ വി സുമേഷും യോഗത്തില്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ് സിംഗ്, കെ ആര്‍ എഫ് ബി സി ഇ ഓ ശ്രീറാം സാംബശിവറാവു ഐ എ എസ്, ആർബിഡിസികെ എം ഡി എസ് സുഹാസ് ഐ എ എസ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐ എ എസ്, കെ ആർ എഫ് ബി ചീഫ് എഞ്ചിനിയര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു

To Kannur City Road Improvement Project Tender Procedures

Next TV

Related Stories
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

Nov 28, 2021 10:05 AM

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

Nov 28, 2021 09:56 AM

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ...

Read More >>
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

Nov 28, 2021 09:51 AM

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്...

Read More >>
ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

Nov 28, 2021 09:43 AM

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും...

Read More >>
എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

Nov 28, 2021 09:39 AM

എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്-മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സ് ദിന വാരാചരണം...

Read More >>
മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

Nov 28, 2021 09:30 AM

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഇരിട്ടി :കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം...

Read More >>
Top Stories