---
title: "ഹരിത ടൂറിസം കാഴ്ചപ്പാടും വികസന സാധ്യതകളും ; സെമിനാർ 27-ന് കേളകത്ത്"
english_title: "Green tourism perspective and development potential; Seminar on 27th at Kelakat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66594/green-tourism-perspective-and-development-potential-seminar-on-27th-at-kelakat"
published_at: "2022-09-06T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631740eb6761a_InShot_20220906_181512269.jpg"
keywords: []
---

# ഹരിത ടൂറിസം കാഴ്ചപ്പാടും വികസന സാധ്യതകളും ; സെമിനാർ 27-ന് കേളകത്ത്

> **Lead Summary:**  **കേളകം **: ഹരിതകേരള മിഷൻ, കേളകം ഗ്രാമപഞ്ചായത്ത്, കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി, കേളകം പ്രസ്സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെപ്തംബർ 27-നാണ് ഹരിത ടൂറിസം - കാഴ്ചപ്പാടും വികസന സാധ്യതകളും സെമിനാർ കേളകത്ത് നടക്കുക. ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ,ടൂറിസം വകുപ്പ് മേധാവികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

## Article Content

 **കേളകം **: ഹരിതകേരള മിഷൻ, കേളകം ഗ്രാമപഞ്ചായത്ത്, കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി, കേളകം പ്രസ്സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെപ്തംബർ 27-നാണ് ഹരിത ടൂറിസം - കാഴ്ചപ്പാടും വികസന സാധ്യതകളും സെമിനാർ കേളകത്ത് നടക്കുക. ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ,ടൂറിസം വകുപ്പ് മേധാവികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

> വിനോദ സഞ്ചാര മേഖലയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിന് അനുസൃതമായി സ്വീകരിക്കേണ്ടുന്ന കാഴ്ചപ്പാടുകളും സമീപനങ്ങളും രീതികളും ചർച്ച ചെയ്യാനാണ് " ഹരിത ടൂറിസം - കാഴ്ചപ്പാടുകളും വികസന സാധ്യതകളും " എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാർ നടത്തുന്നത്. സെമിനാറിൽ പേരാവൂർ ബ്ലോക്കിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ, വ്യാപാര കാർഷിക മേഖലയിലെ അറിയപ്പെടുന്ന സംഘടനകൾ, വ്യക്തികൾ തുടങ്ങി ഈ മേഖലയിൽ താല്പര്യമുള്ള മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്താനാണ് ലക്ഷ്യം. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ചെയർമാനും, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡണ്ട് ജോർജ്കുട്ടി വാളു വെട്ടിക്കൽ ജനറൽ കൺവീനറുമായി 30 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാർ രക്ഷാധി കാരികളാണ്.

കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ് യോഗത്തിൽ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, പഞ്ചായത്തഗം ജോണി പാമ്പാടി, ടോമി പടിക്കക്കണ്ടം, ബിജു പൊരുമത്തറ, ബ്ലോക്ക് മെമ്പർമാരായ മൈഥിലി രമണൻ, മേരിക്കുട്ടി ജോൺസൺ, ഹരിത കേരള മിഷൻ കോർഡിനേറ്റർ നിഷാദ് മണത്തണ,കേളകം പഞ്ചായത്ത് വികസന സമിതി കൺവീനർ ജോർജ് കുട്ടി കുപ്പക്കാട്ട്, കേളകം പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി ജോസഫ് പാറക്കൽ, പി എം.രമണൻ, കെ.പി.ഷാജി, ടി.കെ. ബാഹുലേയൻ,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66594/green-tourism-perspective-and-development-potential-seminar-on-27th-at-kelakat)