---
title: "വയനാട്ടിൽ വാഹനാപകടം : 18 പേർക്ക് പരിക്ക്"
english_title: "Road accident in Wayanad: 18 injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66596/road-accident-in-wayanad-18-injured"
published_at: "2022-09-06T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6317442f23a70_InShot_20220906_182842661.jpg"
keywords: []
---

# വയനാട്ടിൽ വാഹനാപകടം : 18 പേർക്ക് പരിക്ക്

> **Lead Summary:** **കൽപ്പറ്റ**: പുൽപ്പള്ളി ചീയമ്പം വളവിൽ വീണ്ടും അപകടം. ആസാമിൽ നിന്നും പുൽപ്പള്ളി പാക്കട്ടിയിലേക്ക് തൊഴിലാളികളെ കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കൽപ്പറ്റ**: പുൽപ്പള്ളി ചീയമ്പം വളവിൽ വീണ്ടും അപകടം. ആസാമിൽ നിന്നും പുൽപ്പള്ളി പാക്കട്ടിയിലേക്ക് തൊഴിലാളികളെ കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

7 കുട്ടികളും 11 മുതിർന്നവരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പുൽപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതിനുശേഷം ബത്തേരി ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66596/road-accident-in-wayanad-18-injured)