---
title: "പ്ലാസ്റ്റിക് ഒഴിവാക്കി ഹരിത ഓണമാക്കുക:പി പി ദിവ്യ"
english_title: "Ditch the plastic and go green"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66607/ditch-the-plastic-and-go-green"
published_at: "2022-09-06T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631750782fca3_images_(8).jpeg"
keywords: []
---

# പ്ലാസ്റ്റിക് ഒഴിവാക്കി ഹരിത ഓണമാക്കുക:പി പി ദിവ്യ

> **Lead Summary:** **കണ്ണൂർ**: ഒറ്റതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ ഒഴിവാക്കി ഹരിത ഓണമാക്കുന്നതിന് എല്ലാവരും പ്രയത്നിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ.

## Article Content

**കണ്ണൂർ**: ഒറ്റതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ ഒഴിവാക്കി ഹരിത ഓണമാക്കുന്നതിന് എല്ലാവരും പ്രയത്നിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ.

സ്‌കൂളുകൾ, കോളേജുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നടക്കുന്ന ഓണഘോഷങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പ്രകൃതി സൗഹൃദമായ രീതിയിൽ നടത്തണം. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്പോസിബിൾ വസ്തുക്കളും ഉണ്ടാക്കി കൊണ്ടിരിക്കുന്ന മാലിന്യ കൂമ്പാരങ്ങൾ പൂർണമായും ഒഴിവാക്കാനാകണം. ഒരോ ആഘോഷവും വലിയ അളവിൽ മാലിന്യകൂമ്പാരങ്ങൾ പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും സൃഷ്ടിച്ചു കൊണ്ടാണ് കടന്നുപോകുന്നത്. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം തടയുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങൾക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കൾ പ്രയോജനപ്പെടുത്തുക, മാലിന്യം തരം തിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മാലിന്യരഹിത ജില്ലയായി കണ്ണൂരിനെ മാറ്റാാനുള്ള യജ്ഞത്തിൽ ഏല്ലാവരും പങ്കാളികളാവണമെന്നും പി പി ദിവ്യ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66607/ditch-the-plastic-and-go-green)