---
title: "സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു"
english_title: "Gold prices have fallen in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66689/gold-prices-have-fallen-in-the-state"
published_at: "2022-09-07T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631822e7e908f_images.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

> **Lead Summary:** **കൊച്ചി**: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപയായി.

## Article Content

**കൊച്ചി**: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപയായി.

ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 4640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസം വില ഉയര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്.

കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഏകദേശം മൂന്നാഴ്ചക്കിടെ ആയിരം രൂപയിലധികമാണ് കുറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66689/gold-prices-have-fallen-in-the-state)