---
title: "ഹോം സ്റ്റേ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ;രണ്ട് പേർ പിടിയിൽ "
english_title: "Selling cannabis at home stay; two people arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66692/selling-cannabis-at-home-stay-two-people-arrested"
published_at: "2022-09-07T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631824f8a126a_InShot_20220907_102807227.jpg"
keywords: []
---

# ഹോം സ്റ്റേ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ;രണ്ട് പേർ പിടിയിൽ 

> **Lead Summary:** **കൽപ്പറ്റ:** റിപ്പൺ കാന്തൻപാറ ഭാഗത്ത് ഹോം സ്റ്റേ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തി വന്ന രണ്ട് പേരെ എക്സൈസ് പിടികൂടി.

## Article Content

**കൽപ്പറ്റ:** റിപ്പൺ കാന്തൻപാറ ഭാഗത്ത് ഹോം സ്റ്റേ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തി വന്ന രണ്ട് പേരെ എക്സൈസ് പിടികൂടി.

മൂപ്പെനാട് റിപ്പൺ ചീനിക്കാ പറമ്പിൽ വീട്ടിൽ ജമാൽ സി.കെ (40), കോഴിക്കോട് ജില്ലയിൽ  പള്ളിയാളി വീട്ടിൽ  ഷംസീർ എ. കെ എന്നിവരെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു.

കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പി യും പാർട്ടിയും ചേർന്നാണ് ഇവർക്കെതിരെ എൻ.ഡി.പി എസ്. കേസെടുത്തത് .ഹോം സ്റ്റേ യുടെ മറവിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വരിക ആയിരുന്നു. പ്രതികളെ കല്പറ്റ ജൂഡീ ഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 

പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർ രഘു, ജോണി സിഇഒ ബിന്ദു, പിന്റോ ജോൺ, എക്സൈസ് ഡ്രൈവർ സജീവ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66692/selling-cannabis-at-home-stay-two-people-arrested)