---
title: "ഓണ സമ്യദ്ധിയുടെ നിറവിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം നടന്നു"
english_title: "On the occasion of Ona Samyaddhi, the dedication of the Uthrada Viewpoint took place at the Guruvayur Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66694/on-the-occasion-of-ona-samyaddhi-the-dedication-of-the-uthrada-viewpoint-took-place-at-the-guruvayur-temple"
published_at: "2022-09-07T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631827a60e461_InShot_20220907_103932582.jpg"
keywords: []
---

# ഓണ സമ്യദ്ധിയുടെ നിറവിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം നടന്നു

> **Lead Summary:** **ഗുരുവായൂർ : **ഗതകാല സ്മരണകളുമായി ഓണ സമ്യദ്ധിയുടെ നിറവിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം നടന്നു.

## Article Content

**ഗുരുവായൂർ : **ഗതകാല സ്മരണകളുമായി ഓണ സമ്യദ്ധിയുടെ നിറവിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം നടന്നു.

ബുധനാഴ്ച രാവിലെ ശിവേലിക്ക് ശേഷം കൊടിമരച്ചുവട്ടില്‍ അരിമാവണിഞ്ഞതിന് മുകളില്‍ നാക്കിലയില്‍ മേല്‍ശാന്തി തിയ്യൂര്‍ കൃഷ്ണ ചന്ദ്രന്‍ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിച്ചു.തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ഭരണ സമതി അംഗങ്ങള്‍, ക്ഷേത്രം തന്ത്രി, കീഴ്ശാന്തിക്കാര്‍ എന്നിവര്‍ കാഴ്ചക്കുല സമര്‍പ്പിച്ചു. പിന്നീട് ഭക്തര്‍ കാഴ്ചക്കുല സമര്‍പ്പണം നടത്തി. 

പുലർച്ചെ മുതൽക്കെ തന്നെ കാഴ്ചക്കുലകളുമായി ഭക്തർ ക്ഷേത്ര സന്നിധിയിലെത്തിയിരുന്നു.തിരുവോണ തിരുമുൽക്കാഴ്ചയുമായി ഭഗവാനെ ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.

ഗുരുവായൂരപ്പന് ലഭിക്കുന്ന കാഴ്ചക്കുലയില്‍ ഒരു ഭാഗം ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കി. ഒരു ഭാഗം തിരുവോണ ദിവസത്തെ സദ്യക്ക് പഴ പ്രഥമന്‍ തയ്യാറാക്കാനും ഉപയോഗിക്കും. ബാക്കിയുള്ളത് ഭക്തര്‍ക്ക് ലേലം ചെയ്ത് നല്‍കും. നൂറുകണക്കിന് നേന്ത്രക്കുലകളാണ് ഭഗവാന് കാഴ്ചക്കുലയായി ഭക്തര്‍ സമര്‍പ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66694/on-the-occasion-of-ona-samyaddhi-the-dedication-of-the-uthrada-viewpoint-took-place-at-the-guruvayur-temple)