---
title: "പ്ലസ് വണ്‍ പ്രവേശനം ;  ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു"
english_title: "The first supplementary allotment for Plus One admission has been published"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66701/the-first-supplementary-allotment-for-plus-one-admission-has-been-published"
published_at: "2022-09-07T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63182ac698029_images_(1).jpeg"
keywords: []
---

# പ്ലസ് വണ്‍ പ്രവേശനം ;  ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

> **Lead Summary:** **തിരുവനന്തപുരം**: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

## Article Content

**തിരുവനന്തപുരം**: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

12ന് തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ 13ന് വൈകിട്ട് അഞ്ച് മണി വരെ പുതിയ അലോട്ട്മെന്റ് അനുസരിച്ചുള്ള പ്രവേശനം നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള സ്കൂള്‍തല വേക്കന്‍സി സ്കൂള്‍/ കോമ്ബിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി 15ന് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് ട്രാന്‍സ്ഫറിന് അപേക്ഷിക്കാം. അതിനുശേഷം അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66701/the-first-supplementary-allotment-for-plus-one-admission-has-been-published)