---
title: "മാവേലിക്കൊപ്പം പോലീസും: ഓണം ലഹരിവിരുദ്ധം"
english_title: "Police along with Maveli: Onam is anti-intoxicant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66727/police-along-with-maveli-onam-is-anti-intoxicant"
published_at: "2022-09-07T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63183cb666be4_Picsart_22-09-07_12-05-41-458.jpg"
keywords: []
---

# മാവേലിക്കൊപ്പം പോലീസും: ഓണം ലഹരിവിരുദ്ധം

> **Lead Summary:** കൽപ്പറ്റ: ഉത്രാട പാച്ചിലിനിടെ പൊതുജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശവുമായി പോലീസ്. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും വർദ്ധിച്ച സാഹചര്യത്തിലാണ് ജനങ്ങൾ കൂടുതലായി തെരുവിലിറങ്ങുന്ന ഉത്രാടം ദിവസം തന്നെ ഏറ്റവും വലിയ ക്യാമ്പയിൻ നടത്തുന്നത്. ഉത്രാട നാളിൽ മാവേലിക്കൊപ്പം പോലീസും ചേർന്നാണ് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ടൗണുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിയത്.

## Article Content

കൽപ്പറ്റ: ഉത്രാട പാച്ചിലിനിടെ പൊതുജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശവുമായി പോലീസ്. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും വർദ്ധിച്ച സാഹചര്യത്തിലാണ് ജനങ്ങൾ കൂടുതലായി തെരുവിലിറങ്ങുന്ന ഉത്രാടം ദിവസം തന്നെ ഏറ്റവും വലിയ ക്യാമ്പയിൻ നടത്തുന്നത്. ഉത്രാട നാളിൽ മാവേലിക്കൊപ്പം പോലീസും ചേർന്നാണ് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ടൗണുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിയത്.

ജില്ലാതല ഉദ്ഘാടനമാണ് കൽപ്പറ്റയിൽ നടന്നത്. കല്പറ്റ, വൈത്തിരി, മീനങ്ങാടി, ബത്തേരി, പുൽപള്ളി, മാനന്തവാടി എന്നിവിടങ്ങളിൽ ആണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാവിലെ കല്പറ്റ പുതിയ സ്റ്റാൻഡിൽ ജില്ലാ തല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് നിർവ്വഹിച്ചു. ലഹരി വിരുദ്ധ പരിപാടികളിൽ ജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു.

റോഡിൽ മാവേലിയും ജില്ലാ പോലീസ് മേധാവിയും ഡി.വൈ.എസ്.പി. മാരും ജനങ്ങളുമായി സംവദിച്ചപ്പോൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗങ്ങൾ കടകളിൽ കയറി വ്യാപാരികൾക്ക് ഓണാശംസ നേർന്ന് ലഹരി വിരുദ്ധ സന്ദേശം കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66727/police-along-with-maveli-onam-is-anti-intoxicant)