---
title: "അയ്യങ്കാളി ജയന്തി ആഘോഷവും സ്വാഭിമാന സംഗമവും10 ന് "
english_title: "Ayyankali Jayanti Celebration and Swabhimana Sangam on 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66740/ayyankali-jayanti-celebration-and-swabhimana-sangam-on-10"
published_at: "2022-09-07T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318483a7adc5_Screenshot_2022-09-07-12-51-54-85_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# അയ്യങ്കാളി ജയന്തി ആഘോഷവും സ്വാഭിമാന സംഗമവും10 ന് 

> **Lead Summary:** കണ്ണൂര്‍: സാധുജന പരിപാലന സംഘത്തിന്റെയും അയ്യങ്കാളി സോഷ്യല്‍ സര്‍വ്വീസ് അസോസിയേറ്റഡ് എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ആഘോഷവും സ്വാഭിമാന സംഗമവും ഈ മാസം 10 ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വെച്ച് നടക്കുമെന്ന് സെക്രട്ടറി ഡോ എ സനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

കണ്ണൂര്‍: സാധുജന പരിപാലന സംഘത്തിന്റെയും അയ്യങ്കാളി സോഷ്യല്‍ സര്‍വ്വീസ് അസോസിയേറ്റഡ് എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ആഘോഷവും സ്വാഭിമാന സംഗമവും ഈ മാസം 10 ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വെച്ച് നടക്കുമെന്ന് സെക്രട്ടറി ഡോ എ സനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ സത്കര്‍മ്മ പുരസ്‌കാരം കോഴിക്കോട് ജില്ല റിട്ട ജഡ്ജി കൃഷ്ണന്‍ കുട്ടി പയബ്രക്കും പരിവര്‍ത്തന പുരസ്‌കാരം ഐതിയൂര്‍ സുരേന്ദ്രനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം പ്രദീപന്‍ തൈക്കണ്ടിക്കും സമ്മാനിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ പി ഷഫീഖും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66740/ayyankali-jayanti-celebration-and-swabhimana-sangam-on-10)