---
title: "മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വർണ്ണവുമായി  കൊടുവള്ളി സ്വദേശി പിടിയിൽ"
english_title: "A native of Koduvalli was arrested with 101 Pawan of gold, who tried to smuggle it in the anal canal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66748/a-native-of-koduvalli-was-arrested-with-101-pawan-of-gold-who-tried-to-smuggle-it-in-the-anal-canal"
published_at: "2022-09-07T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63185192d7bf1_n4204775501662537991296ac8771a50e3a0ad349d6ea0a4815347b62917492a50b8b4ee82bdb7f8a9c8609.jpg"
keywords: []
---

# മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വർണ്ണവുമായി  കൊടുവള്ളി സ്വദേശി പിടിയിൽ

> **Lead Summary:** **മലപ്പുറം**: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 101 പവന്‍ സ്വര്‍ണം പിടികൂടി.

## Article Content

**മലപ്പുറം**: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 101 പവന്‍ സ്വര്‍ണം പിടികൂടി.

ബഹ്‌റൈനില്‍ നിന്നുള്ള ഐ.എക്‌സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാന്‍ വട്ടംപ്പൊയ്യിലി(29)നെയാണ് കസ്റ്റംസ് പിടികൂടിയത്.

എക്‌സ്‌റേ പരിശോധനയില്‍ ഇയാളുടെ മലദ്വാരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാംപ്‌സൂളുകളായാണ് 808 ഗ്രാം സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66748/a-native-of-koduvalli-was-arrested-with-101-pawan-of-gold-who-tried-to-smuggle-it-in-the-anal-canal)