---
title: "ആശുപത്രിക്കുള്ളിൽ സന്ദർശനത്തിനെത്തി ആന"
english_title: "Elephant visted in hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66767/elephant-visted-in-hospital"
published_at: "2022-09-07T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318766170004_Screenshot_2022-09-07-16-15-28-77_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ആശുപത്രിക്കുള്ളിൽ സന്ദർശനത്തിനെത്തി ആന

> **Lead Summary:** ആശുപത്രിയിൽ അപ്രതീക്ഷിതമായി എത്തിയ സന്ദർശകരെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജീവനക്കാരും ചികിത്സയ്ക്കെത്തിയവരുമെല്ലാം. മറ്റാരുമല്ല, രണ്ട് കാട്ടാനകളാണ് ആശുപത്രിക്കുള്ളിൽ നടക്കാനിറങ്ങിയത്.

## Article Content

ആശുപത്രിയിൽ അപ്രതീക്ഷിതമായി എത്തിയ സന്ദർശകരെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജീവനക്കാരും ചികിത്സയ്ക്കെത്തിയവരുമെല്ലാം. മറ്റാരുമല്ല, രണ്ട് കാട്ടാനകളാണ് ആശുപത്രിക്കുള്ളിൽ നടക്കാനിറങ്ങിയത്.

പശ്ചിമ ബംഗാളിലെ ജൽപയ്ഗുരി ആർമി ആശുപത്രിയിലാണ് ആന എത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് കാട്ടാനകൾ ആശുപത്രിയിൽ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിൽ പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66767/elephant-visted-in-hospital)