---
title: "സംസ്ഥാനത്ത് മഴ ശമിക്കുന്നു ; റെഡ് അലര്‍ട്ട് പിന്‍വലിച്ചു"
english_title: "Rain subsides in the state; Red alert withdrawn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66779/rain-subsides-in-the-state-red-alert-withdrawn"
published_at: "2022-09-07T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631885e6ec7cb_images_(3).jpeg"
keywords: []
---

# സംസ്ഥാനത്ത് മഴ ശമിക്കുന്നു ; റെഡ് അലര്‍ട്ട് പിന്‍വലിച്ചു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് കനത്ത മഴ സാധ്യത മുന്‍നിര്‍ത്തി കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് കനത്ത മഴ സാധ്യത മുന്‍നിര്‍ത്തി കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍പുറപ്പെടുവിച്ച റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. മധ്യ, വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

അതേസമയം, തെക്കന്‍ കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനുളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. തിരുവോണ ദിനത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66779/rain-subsides-in-the-state-red-alert-withdrawn)