---
title: "കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനി  അറസ്റ്റിൽ "
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66847/mdma"
published_at: "2022-09-08T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319313b9c425_Screenshot_20220908-052937.png"
keywords: []
---

# കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനി  അറസ്റ്റിൽ 

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്തേക്ക് അതിതീവ്ര ലഹരിമരുന്നായ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ. ഘാന സ്വദേശിനിയായ ഏഞ്ചല്ല തക്വിവായെയാണ് ബെംഗലൂരുവിൽ വച്ച് പാലാരിവട്ടം പൊലീസ് പിടികൂടിയത്. ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിനരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പൊലീസിന്റെ പിടിയിലായത്.

## Article Content

**കൊച്ചി: **സംസ്ഥാനത്തേക്ക് അതിതീവ്ര ലഹരിമരുന്നായ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ. ഘാന സ്വദേശിനിയായ ഏഞ്ചല്ല തക്വിവായെയാണ് ബെംഗലൂരുവിൽ വച്ച് പാലാരിവട്ടം പൊലീസ് പിടികൂടിയത്. ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിനരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പൊലീസിന്റെ പിടിയിലായത്.

നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ഉൾപ്പെടെ ആറ് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഏഞ്ചലയുടെട ഒളിത്താവളം പൊലീസ് കണ്ടെത്തിയത്. പാലാരിവട്ടം എസ്എച്ച് ഒ സനലിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരു കെ ആർ പുരത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ദില്ലി, ബെംഗലൂരു എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് എംഡിഎംഎ കൂടുതലായി എത്തുന്നത്. കർണാടകയിൽ ലഹരിമരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66847/mdma)