---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur oct 23"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6695/rtpcr-test-kannur-oct-23"
published_at: "2021-10-23T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61735dcc4287f_images - 2021-10-20T072505.265.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** **കണ്ണൂർ : **ജില്ലയില്‍ ശനി (ഒക്ടോബര്‍ 23) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കുറ്റൂര്‍ സാംസ്‌കാരിക നിലയം, ചപ്പാരപ്പടവ് പ്രാഥമികാരോഗ്യകേന്ദ്രം, മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം, തെണ്ടപറമ്പ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ആണ് പരിശോധന സമയം.

## Article Content

**കണ്ണൂർ : **ജില്ലയില്‍ ശനി (ഒക്ടോബര്‍ 23) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കുറ്റൂര്‍ സാംസ്‌കാരിക നിലയം, ചപ്പാരപ്പടവ് പ്രാഥമികാരോഗ്യകേന്ദ്രം, മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം, തെണ്ടപറമ്പ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ആണ് പരിശോധന സമയം.

തുടര്‍വിദ്യ കേന്ദ്രം കല്ല്യാശ്ശേരി, ചെറുവത്തലമൊട്ട വയോജന വിശ്രമ കേന്ദ്രം, ഉദയംകുന്ന് ഹെല്‍ത്ത് സബ് സെന്റര്‍, കൂടാളി പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും മൊറാഴ കുടുംബക്ഷേമ കേന്ദ്രം, പള്ളിക്കുന്ന് രാധാ വിലാസം യു പി സ്‌കൂള്‍, ഏലമ്പാറ എ കെ ജി വായനശാല എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയും പുത്തന്‍കണ്ടം അംഗനവാടി ട്രെയിനിങ് സെന്ററില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6695/rtpcr-test-kannur-oct-23)