---
title: "തൃശ്ശൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ "
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66969/thrichur"
published_at: "2022-09-09T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631a8191bcfdc_Screenshot_20220909-052621.png"
keywords: []
---

# തൃശ്ശൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 

> **Lead Summary:** **തൃശ്ശൂര്‍: **തൃശ്ശൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ഒ‍ഡീഷ സ്വദേശിയായ സ്വാഗത് സിംഗിനെയാണ് വാടാനപ്പള്ളിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. ഒഡിഷയിൽനിന്ന് വലിയ തോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് സ്വാഗത് സിംഗ്.

## Article Content

**തൃശ്ശൂര്‍: **തൃശ്ശൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ഒ‍ഡീഷ സ്വദേശിയായ സ്വാഗത് സിംഗിനെയാണ് വാടാനപ്പള്ളിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. ഒഡിഷയിൽനിന്ന് വലിയ തോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് സ്വാഗത് സിംഗ്.

ട്രെയിനുകളിലായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. ഇവിടെയെത്തിച്ച് ചെറു പൊതികളാക്കി വിൽക്കുകയായിരുന്നു പതിവ്. വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ് എസ് സച്ചിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66969/thrichur)