---
title: "മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍"
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66971/mdma"
published_at: "2022-09-09T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631a83e3dd00d_Screenshot_20220909-053546.png"
keywords: []
---

# മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

> **Lead Summary:** **ചെറുവത്തൂര്‍: **കാസര്‍കോഡ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചെറുവത്തൂരില്‍ നിന്നാണ് അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 23 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. സംഭവത്തില്‍ കാറോടിച്ചിരുന്ന കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു.

## Article Content

**ചെറുവത്തൂര്‍: **കാസര്‍കോഡ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചെറുവത്തൂരില്‍ നിന്നാണ് അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 23 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. സംഭവത്തില്‍ കാറോടിച്ചിരുന്ന കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു.

മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ചെറുവത്തൂരില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. എന്നാൽ, പൊലീസ് കൈകാണിച്ചിട്ടും ഇതിന്‍ കുഞ്ഞ്   വാഹനം നിർത്താതെ ഓടിച്ചു പോയി. അമിത വേഗത്തിൽ പോയ വാഹനം എതിരെ വന്ന മറ്റൊരു കാറുമായി  കൂട്ടിയിടിക്കുകയായിരുന്നു. വാഹനം പിന്തുടര്‍ന്നെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66971/mdma)