---
title: "അണിഞ്ഞൊരുങ്ങാം സമ്മാനം നേടാം "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66987/kelakam"
published_at: "2022-09-09T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631aa7f4ccc3b_PicsArt_09-09-08.10.01.jpg"
keywords: []
---

# അണിഞ്ഞൊരുങ്ങാം സമ്മാനം നേടാം 

> **Lead Summary:** കേളകം ഗ്രാമപഞ്ചായത്തിലെ കെ ജി , എൽ പി , യു പി കുട്ടികൾക്കായി കോളിത്തട്ട് ഗവണ്മെന്റ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ 'അണിഞ്ഞൊരുങ്ങാം സമ്മാനം നേടാം' മത്സരം സംഘടിപ്പിക്കുന്നു. ഈ ഓണക്കാലത്തെ കേരള വേഷത്തിലുള്ള കുട്ടികളുടെ ഫോട്ടോ 9747118236 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയാണ് വേണ്ടത്.

## Article Content

കേളകം ഗ്രാമപഞ്ചായത്തിലെ കെ ജി , എൽ പി , യു പി കുട്ടികൾക്കായി കോളിത്തട്ട് ഗവണ്മെന്റ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ 'അണിഞ്ഞൊരുങ്ങാം സമ്മാനം നേടാം' മത്സരം സംഘടിപ്പിക്കുന്നു. ഈ ഓണക്കാലത്തെ കേരള വേഷത്തിലുള്ള കുട്ടികളുടെ ഫോട്ടോ 9747118236 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയാണ് വേണ്ടത്.

*നിബന്ധനകൾ *

അവസാന തീയതി സെപ്റ്റംബർ 10 വിജയിയെ തിരഞ്ഞെടുക്കുന്നത് സെപ്റ്റംബർ 15ന്. കേളകം ഗ്രാമപഞ്ചായത്തിലെ കെ ജി , എൽ പി , യു പി കുട്ടികൾക്കായാണ് മത്സരം.  ഫോട്ടോയും, പേരും, വിദ്യാലയത്തിന്റെ പേരും, ക്ലാസും സെപ്റ്റംബർ 10 ന് വൈകീട്ട് 8 മണിക്ക് മുൻപായി അയക്കണം. എല്ലാ ഫോട്ടോകളും സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും.  ഫോട്ടോയ്ക്ക് കിട്ടുന്ന ലൈക്കിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66987/kelakam)