---
title: "ദൃശ്യവിസ്മയം തീർക്കാൻ സൂര്യ; സിരുത്തൈ ശിവ ചിത്രം ഒരുങ്ങുന്നത് 10 ഭാഷകളിൽ, മോഷൻ പോസ്റ്റർ"
english_title: "Tamil actor surya 3d movie "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67023/tamil-actor-surya-3d-movie"
published_at: "2022-09-09T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ad9d2acd15_Screenshot_2022-09-09-11-42-27-910_com.facebook.katana.jpg"
keywords: []
---

# ദൃശ്യവിസ്മയം തീർക്കാൻ സൂര്യ; സിരുത്തൈ ശിവ ചിത്രം ഒരുങ്ങുന്നത് 10 ഭാഷകളിൽ, മോഷൻ പോസ്റ്റർ

> **Lead Summary:** പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ സിരുത്തൈ ശിവ-സൂര്യ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഒരു മിനിറ്റും 32 സെക്കന്റും ദൈര്‍ഘ്യമുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ത്രിഡിയിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാകും ഇതെന്നാം പോസ്റ്റർ നൽകുന്ന സൂചന. 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 

## Article Content

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ സിരുത്തൈ ശിവ-സൂര്യ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഒരു മിനിറ്റും 32 സെക്കന്റും ദൈര്‍ഘ്യമുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ത്രിഡിയിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാകും ഇതെന്നാം പോസ്റ്റർ നൽകുന്ന സൂചന. 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 

സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്തിടെ ആരംഭിച്ചിരുന്നു. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67023/tamil-actor-surya-3d-movie)