---
title: "ഇന്ധന വില വീണ്ടും വർധിച്ചു"
english_title: "Fuel prices increased oct 23"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6703/fuel-prices-increased-oct-23"
published_at: "2021-10-23T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61736bdaecd06_images - 2021-10-20T091107.244.jpeg"
keywords: []
---

# ഇന്ധന വില വീണ്ടും വർധിച്ചു

> **Lead Summary:**  **തിരുവനന്തപുരം**: പതിവുപോലെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 51 പൈസയും, ഡീസലിന് 103 രൂപ 15 പൈസയുമായി.

## Article Content

 **തിരുവനന്തപുരം**: പതിവുപോലെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 51 പൈസയും, ഡീസലിന് 103 രൂപ 15 പൈസയുമായി.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും, ഡീസലിന് 101 രൂപ 46 പൈസയുമായി.കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്.സെപ്തംബര്‍ 24ന് ശേഷം ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപ 50 പൈസയും, ഡീസലിന് 7 രൂപ 73 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6703/fuel-prices-increased-oct-23)