---
title: "സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Rrain today ; 5 district yellow alert"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6704/rrain-today-5-district-yellow-alert"
published_at: "2021-10-23T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61736c5991a23_images - 2021-10-20T090358.080.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം**: ചക്രവാത ചുഴിയുടേയും ന്യൂനമര്‍ദത്തിന്റേയും ഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കാൻ സാധ്യത.ഇന്നു മധ്യ കേരളത്തില്‍ മാത്രമാണു കാര്യമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും കേരള കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തിയും തുടരുകയാണ്.

## Article Content

**തിരുവനന്തപുരം**: ചക്രവാത ചുഴിയുടേയും ന്യൂനമര്‍ദത്തിന്റേയും ഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കാൻ സാധ്യത.ഇന്നു മധ്യ കേരളത്തില്‍ മാത്രമാണു കാര്യമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും കേരള കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തിയും തുടരുകയാണ്.

ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയോടെ വീണ്ടും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

തിങ്കളാഴ്ച മുതല്‍ മഴ കനക്കും

തിങ്കളാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍‌ട്ടുമാണ്. 26ന് ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം മഞ്ഞ അലര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മഴ ലഭിച്ച മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍, നദിതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു ദുരന്ത നിവാരണ വകുപ്പു നിര്‍ദേശിച്ചു. മലയോര മേഖലകളില്‍ രാത്രി സഞ്ചാരം ഒഴിവാക്കണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6704/rrain-today-5-district-yellow-alert)