---
title: "അണുങ്ങോട് ബ്രദേർസ് ക്ലബ്ബിന്റെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Onam celebrations were organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67057/onam-celebrations-were-organized"
published_at: "2022-09-09T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631af643bc18f_Picsart_22-09-09_13-34-09-626.jpg"
keywords: []
---

# അണുങ്ങോട് ബ്രദേർസ് ക്ലബ്ബിന്റെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** അണുങ്ങോട്: തിരുവോണതിനു അണുങ്ങോട് ബ്രദേർസ് ക്ലബ്ബിന്റെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിപാടികൾ ഉണ്ടായിരുന്നു. ബലൂൺ പൊട്ടിക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, നാരങ്ങയും സ്പൂണും, സിറ്റിയിൽ ബോംബിടൽ, തൊപ്പികളി, ഷൂട്ട്‌ ഔട്ട്‌, മെഴുകുതിരി കത്തിച്ചോട്ടം, തിരുവാതിര, കരേക്കാ ഗാനമേള തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു.

## Article Content

അണുങ്ങോട്: തിരുവോണതിനു അണുങ്ങോട് ബ്രദേർസ് ക്ലബ്ബിന്റെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിപാടികൾ ഉണ്ടായിരുന്നു. ബലൂൺ പൊട്ടിക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, നാരങ്ങയും സ്പൂണും, സിറ്റിയിൽ ബോംബിടൽ, തൊപ്പികളി, ഷൂട്ട്‌ ഔട്ട്‌, മെഴുകുതിരി കത്തിച്ചോട്ടം, തിരുവാതിര, കരേക്കാ ഗാനമേള തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു.

ക്ലബ്ബ് പ്രസിഡന്റ്‌ ഷാജി ആലുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മാനധാന ചടങ്ങിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോജൻ ഇടത്താഴെ സമ്മാനദാനം നിർവഹിച്ചു. ശരത് എസ് നായർ, ബിനു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. തോമസ് എ സി, ജോളി എ ജെ, ടോമി പി കെ, മാത്യു എ സി, മണികണ്ഠൻ, ബിജു എ ജെ, ബാബു, ഷിന്റോ, ജോസ്കുട്ടി ഈ ജെ, ജിനിൽ എ ജെ, പ്രവീൺ തോമസ്, രാജേഷ് വി വി, തോമസ്, സിംപിൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67057/onam-celebrations-were-organized)