---
title: "ആള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ സില്‍വര്‍ ജൂബിലി ആഘോഷം ഞായറാഴ്ച"
english_title: "All Kerala Dance Teachers Organization Silver Jubilee Celebration on Sunday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67090/all-kerala-dance-teachers-organization-silver-jubilee-celebration-on-sunday"
published_at: "2022-09-09T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b16176bcfb_Picsart_22-09-09_15-54-37-180.jpg"
keywords: []
---

# ആള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ സില്‍വര്‍ ജൂബിലി ആഘോഷം ഞായറാഴ്ച

> **Lead Summary:** കൽപ്പറ്റ: ആള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ജില്ലാ സില്‍വര്‍ ജൂബിലി ആഘോഷം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുട്ടില്‍ സാംസ്‌കാരിക നിലയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭരതനാട്യം നര്‍ത്തകന്‍ പ്രതീഷ് തിരുത്തീയ ഉദ്ഘാടനം ചെയ്യും. എ കെ ഡി ടി ഒ ജില്ലാ പ്രസിഡന്റ് ഹിപ്‌സ് റഹ്മാന്‍ കല്‍പ്പറ്റ അധ്യക്ഷത വഹിക്കും.

## Article Content

കൽപ്പറ്റ: ആള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ജില്ലാ സില്‍വര്‍ ജൂബിലി ആഘോഷം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുട്ടില്‍ സാംസ്‌കാരിക നിലയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭരതനാട്യം നര്‍ത്തകന്‍ പ്രതീഷ് തിരുത്തീയ ഉദ്ഘാടനം ചെയ്യും. എ കെ ഡി ടി ഒ ജില്ലാ പ്രസിഡന്റ് ഹിപ്‌സ് റഹ്മാന്‍ കല്‍പ്പറ്റ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ സംഘടനയില്‍ 25 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നവരെ ആദരിക്കും. സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം വിശിഷ്ടാഥിതിയാകും. എ കെ ഡി ടി ഒ സ്ഥാപകന്‍ ഐ വിനോദ് കുമാര്‍ കണ്ണൂര്‍, സംസ്ഥാന പ്രസിഡന്റ് ഡോ. മധുസൂദനന്‍ ഭരതാഞ്ജലി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍, എഴുത്തുകാരി പി ജി ലത തുടങ്ങിയവര്‍ പങ്കെടുക്കും. എ കെ ഡി ടി ഒ അംഗങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഹിപ്‌സ് റഹ്മാന്‍ കല്‍പ്പറ്റ, സെക്രട്ടറി പി കെ മനോജ് മാനന്തവാടി, ട്രഷറര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍, ഉഷ രാജേന്ദ്രപ്രസാദ്, റീമ പപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67090/all-kerala-dance-teachers-organization-silver-jubilee-celebration-on-sunday)