---
title: "ജലാഞ്ജലി നീരുറവ് ബാലോത്സവം നടന്നു"
english_title: "Jalanjali Spring Children's Festival was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67110/jalanjali-spring-childrens-festival-was-held"
published_at: "2022-09-09T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b2554a16c0_InShot_20220909_170213108.jpg"
keywords: []
---

# ജലാഞ്ജലി നീരുറവ് ബാലോത്സവം നടന്നു

> **Lead Summary:** > **കൊട്ടിയൂർ**: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഹരിതകേരള മിഷന്റെയും തൊഴിലുറപ്പ് മിഷന്റെയും സാങ്കേതിക സഹായത്തോടെ ഗ്രാമ പഞ്ചായത്ത് സഹകരണത്തിൽ നടത്തുന്ന "ജലാഞ്ജലി-നീരുറവ്" പദ്ധതിയുടെ ഭാഗമായി ബാലോത്സവം നടത്തി.**

## Article Content

> **കൊട്ടിയൂർ**: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഹരിതകേരള മിഷന്റെയും തൊഴിലുറപ്പ് മിഷന്റെയും സാങ്കേതിക സഹായത്തോടെ ഗ്രാമ പഞ്ചായത്ത് സഹകരണത്തിൽ നടത്തുന്ന "ജലാഞ്ജലി-നീരുറവ്" പദ്ധതിയുടെ ഭാഗമായി ബാലോത്സവം നടത്തി.**

പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതിരുത്തി ഉദ്ഘാടനം ചെയ്തു. എൽ പി, യു പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചന മത്സരങ്ങൾ നടത്തി. അസിസ്റ്റന്റ് എഞ്ചിനീയർ, വി ഇ ഒ വിപിൻദാസ്, തുടങ്ങിയവർ സംസാരിച്ചു.

കണിച്ചാർ**: ജലാഞ്ജലി നീരുറവ് ബാലോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഏലപ്പീടികയിൽ നടന്നു. അനുഗ്രഹ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വാർഡ്‌ മെമ്പർ ജിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഒ എ ജോബ് അധ്യക്ഷനായി. നീർത്തട മാപ്പ് പഠനം,വിവിധങ്ങളായ ചിത്ര രചന മത്സരങ്ങൾ, മറ്റു കലാപരിപാടികൾ തുടങ്ങിയവ നടന്നു. കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് വിജയിക്കുള്ള സമ്മാനദാനം നടത്തി. അസിസ്റ്റന്റ് എഞ്ചിനീയർ അഖിൽ, ജിൻസി ഷാജു,ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67110/jalanjali-spring-childrens-festival-was-held)