---
title: "ഓണക്കാലത്ത് മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം"
english_title: "Great achievement for Malabar Milma during Onam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67113/great-achievement-for-malabar-milma-during-onam"
published_at: "2022-09-09T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b299e809b1_images_(12).jpeg"
keywords: []
---

# ഓണക്കാലത്ത് മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം

> **Lead Summary:** **കോഴിക്കോട്**: പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ ഓണക്കാലത്ത് മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം.

## Article Content

**കോഴിക്കോട്**: പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ ഓണക്കാലത്ത് മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം.

സെപ്തംബര്‍ 4 മുതല്‍ 7 വരെയുള്ള നാലു ദിവസങ്ങളില്‍ 39.39 ലക്ഷം ലിറ്റര്‍ പാലും 7.18 ലക്ഷം കിലോ തൈരും മലബാര്‍ മേഖലാ യൂണിയന്‍ വില്‍പ്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ പാല്‍ വില്‍പനയില്‍ 11 ശതമാനവും തൈര് വില്‍പനയില്‍ 15 ശതമാനവും വര്‍ധനവുണ്ട്.

ഇതു കൂടാതെ 496 മെട്രിക് ടണ്‍ നെയ്യും 64 മെട്രിക് ടണ്‍ പേഡയും 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് വില്‍പ്പന നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം കിറ്റില്‍ ഈ വര്‍ഷവും 50 മില്ലി മില്‍മ നെയ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാര്‍ മില്‍മ നല്‍കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67113/great-achievement-for-malabar-milma-during-onam)