---
title: "ഡോ: വി ശിവദാസൻ എം പി കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു"
english_title: "Visited the landslide affected areas of Kanichar Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67117/visited-the-landslide-affected-areas-of-kanichar-panchayat"
published_at: "2022-09-09T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b30a75bbdd_InShot_20220909_175306864.jpg"
keywords: []
---

# ഡോ: വി ശിവദാസൻ എം പി കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു

> **Lead Summary:** **കണിച്ചാർ :**കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് ഡോ: വി ശിവദാസൻ എം പി .

## Article Content

**കണിച്ചാർ :**കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് ഡോ: വി ശിവദാസൻ എം പി .

 27 ആം മൈൽ, സെമിനാരി വില്ല എന്നീ പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം പിഡബ്ല്യുഡി റോഡുകളുടെ ശോചനീയ അവസ്ഥയെ കുറിച്ച് പരാതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് സമർപ്പിക്കുകയും ചെയ്തു.

പുനർനിർമ്മാണത്തിന് അടിയന്തിരമായി ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.പി. അറിയിച്ചു. കൂടാതെ ഉരുൾപൊട്ടൽ മേഖലക്ക് വേണ്ടത്ര സഹായവും, തുടർ നടപടികളും വേഗത്തിലാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67117/visited-the-landslide-affected-areas-of-kanichar-panchayat)