---
title: "വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഡിഗ്രി റെഗുലറിന് തുല്യം : യുജിസി"
english_title: "Degree obtained through distance and online education equivalent to regular : UGC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67132/degree-obtained-through-distance-and-online-education-equivalent-to-regular-ugc"
published_at: "2022-09-09T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b3f966431d_images_(12).jpeg"
keywords: []
---

# വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഡിഗ്രി റെഗുലറിന് തുല്യം : യുജിസി

> **Lead Summary:** **ന്യൂഡൽഹി : **അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഡിഗ്രിയെ റെഗുലറിന് തത്തുല്യമായി കണക്കാക്കുമെന്ന് യുജിസി.

## Article Content

**ന്യൂഡൽഹി : **അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഡിഗ്രിയെ റെഗുലറിന് തത്തുല്യമായി കണക്കാക്കുമെന്ന് യുജിസി.

ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കും പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്കും ഇത് ബാധകമാണ്.

യുജിസി ചട്ടങ്ങള്‍ അനുസരിച്ച്‌ വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകളെയും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സമാനമായ രീതിയിലുള്ള വിദ്യാഭ്യാസത്തിലൂടെ നേടുന്ന പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ കോഴ്സുകളെയും റെഗുലര്‍ കോഴ്സിന് സമാനമായി കണക്കാക്കുമെന്ന് യുജിസി സെക്രട്ടറി രജനീഷ് ജെയ്ന്‍ അറിയിച്ചു. വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച യുജിസിയുടെ 22-ാം നിയമം അനുസരിച്ചാണ് തീരുമാനമെടുത്തതെന്നും രജനീഷ് ജെയ്ന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67132/degree-obtained-through-distance-and-online-education-equivalent-to-regular-ugc)